ഉപ്പ് വേര്‍തിരിക്കാനായി സ്വീഡനുമായി ചേർന്ന്​ പരിസ്ഥിതി സൗഹൃദ പ്ലാൻറ്​ നിര്‍മിക്കും

ദോഹ: ഉപ്പ് വേര്‍തിരിക്കാനായി പരിസ്ഥിതി സൗഹൃദ പ്ലാൻറ്​ നിര്‍മിക്കാനുള്ള ഒരുക്കങ്ങൾ ഉൗർജിതമാകുന്നു. കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് എടുക്കുന്നതിന്​ സ്വീഡനുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്​. ഇതിനായി ഹരിത പ്ലാൻറ്​ നിർമ്മിച്ച്​ 4,50,000 ടണ്‍ കാര്‍ബണ്‍ പ്രസരണം കുറക്കുകയാണ്​ ലക്ഷ്യം. സൗരോര്‍ജം വഴിയും കാറ്റില്‍ നിന്നും ശേഖരിക്കുന്ന വൈദ്യ​ുതിയും കൊണ്ടായിരിക്കും പ്ലാൻറി​​െൻറ പ്രവർത്തനം. പ്ലാൻറിനായി 200 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നും 200 മെഗാവാട്ട് സൗരോര്‍ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാമെന്ന് ഊര്‍ജ വ്യവസായ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ സലേ അല്‍സദ അറിയിച്ചതായി സ്വീഡിഷ് വ്യാപാര ഉപ മന്ത്രി ഓസ്‌കാര്‍ സ്‌റ്റെന്‍സ്‌റ്റോം വിശദീകരിച്ചു. 

ജലദൗര്‍ലഭ്യം പരിഹരിക്കാനും ഹരിതാഭയെ പ്രോത്സാഹിപ്പിക്കാനും ഇൗ പദ്ധതി വഴി കഴിയുമെന്നും സുസ്ഥിരമായ കൃഷിയിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ രാജ്യത്തിന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘനമീറ്ററിന് ഒരു ഡോളറില്‍ താഴെയാണ് ചെലവ് വരുന്നത്​. അല്‍ റുവൈസില്‍ ഇതി​​െൻറ ചെറുകിട പദ്ധതി ഇപ്പോൾ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വീഡിഷിലെ പ്രമുഖരായ മണ്‍സണ്‍ എനര്‍ജി എ.ബി, സ്വെക്കോ എ.ബി എന്നിവരാണ് പദ്ധതിയുടെ ഓഹരി പങ്കാളികള്‍ എന്ന്​ അധികൃതർ പറഞ്ഞു. ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിയും കഹ്‌റാമയുമാണ് ഖത്തറി​​െൻറ  ഓഹരി പങ്കാളികൾ. രാജ്യത്തി​​െൻറ വടക്ക് ഭാഗത്താണ്​  പ്ലാൻറ്​ നിര്‍മിക്കപ്പെടുക. 

Tags:    
News Summary - sweeden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.