ദോഹ: റേഡിയോ മലയാളം 98.6 എഫ്.എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തുന്ന സൂപ്പർ ഫാമിലിയയുടെ രണ്ടാം സീസൺ ആഗസ്റ്റ് 15ന് അൽ ഖോർ മാളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 കുടുംബങ്ങൾക്കാണ് ഇത്തവണയും മത്സരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരിക്കുന്നത്. സീസൺ 2 കാമ്പയിൻ ഉദ്ഘാടനം വിവിധ വ്യാപാര വാണിജ്യ പ്രമുഖരുടെ സാന്നിധ്യത്തിൽ സിഗ്നേച്ചർ ബൈ മർസ ഹാളിൽ നടന്നു.
ആയിരത്തിലേറെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങളാണ് കഴിഞ്ഞവർഷം നടന്ന സീസൺ ഒന്നിൽ പങ്കെടുത്തത്. സ്വർണ നാണയങ്ങൾ, വിദേശയാത്ര, ടെലിവിഷനുകൾ, ഹെൽത്ത് ചെക്കപ്പ്, കൂപ്പണുകൾ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഇത്തവണയും വിജയികളെ കാത്തിരിക്കുന്നത്. വിവരങ്ങൾക്ക്: 50416868.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.