പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ‘സമ്മര്‍ സിംഫണി’ സംഗീത വിരുന്നിന്റെ പോസ്റ്റര്‍ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: പ്രവാസി വെൽഫെയർ സാഹോദര്യ കാലത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ സിംഫണി’ സംഗീത വിരുന്നിന്റെ പോസ്റ്റര്‍ പ്രകാശനം ഓട്ടോ ഫാസ്റ്റ് ട്രാക്ക് മാനേജിങ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, റിയാദ മെഡിക്കല്‍സ് സെന്റര്‍ മാര്‍ക്കറ്റിങ് ഹെഡ് അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സംഗീതലോകത്തെ യുവ പ്രതിഭകളായ ജാസിം ജമാല്‍, നിഹാരിക, മുര്‍ഷിദ് അഹമ്മദ് എന്നിവര്‍ ഒരുക്കുന്ന സമ്മര്‍ സിംഫണി വ്യാഴാഴ്ച വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐ.സി.സി അശോക ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അബ്ദുൽ ഗഫൂർ എ.ആർ, റേഡിയോ മലയാളം ഡി.എം.ഡി നൗഫൽ അബ്ദുറഹ്മാൻ, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് നജ്ല നജീബ്, മീഡിയ സെക്രട്ടറി റബീഅ് സമാൻ, ഗായകരായ ജാസിം ജമാൽ, മുർഷിദ്, നിഹാര തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.