ജോയ് ആലുക്കാസിന്റെ ‘സമ്മർ ഓഫ് ജോയ്’ പ്രമോഷനിൽ സ്വർണപ്പന്തുകൾ നേടിയവർ സമ്മാനങ്ങളുമായി
ദോഹ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ 'സമ്മർ ഓഫ് ജോയ്' പ്രമോഷൻ വിജയികൾക്ക് സ്വർണപ്പന്തുകൾ സമ്മാനമായി നൽകി.
24 കാരറ്റിന്റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന മെഗാ പ്രമോഷൻ പദ്ധതിക്ക് ജി.സി.സി രാജ്യങ്ങളിലെ ഉപഭോക്താക്കളിൽനിന്ന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്.
റാഫ്ൾ ഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനദാനവും നിർവഹിച്ചു. ജൂലൈയിലായിരുന്നു സമ്മർ ഓഫ് ജോയ് പ്രമോഷന് തുടക്കംകുറിച്ചത്.
ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പിനെ വരവേൽക്കുന്ന വർഷം എന്നനിലയിൽ ജോയ് ആലുക്കാസ് അവതരിപ്പിച്ച 'വിൻ എ ഗോൾഡൻ ഫുട്ബാൾ' പ്രമോഷന് ജി.സി.സി രാജ്യങ്ങളിലെ ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണവും പിന്തുണയുമായിരുന്നു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. '
ഉപഭോക്താക്കൾക്ക് എപ്പോഴും ഏറ്റവും മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമാണ് ജോയ് ആലുക്കാസ് നൽകുന്നത്. 24 കാരറ്റിന്റെ സ്വർണപ്പന്തുകൾ സമ്മാനം നേടിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.