ദോഹ: സുഡാനില്‍ പ്രക്ഷോഭകരുമായുള്ള ഭരണഘടനാരേഖ ഒപ്പു വെക്കാനായതിൽ അഭിനന്ദനം അറിയിച്ച് ഖത്തർ. സിവിലിയന്‍ ട്രാന്സിഷന് രേഖകളുടെ ഒപ്പുെവക്കല് ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖിയാണ് ഖത്തര്‍ സംഘത്തെ നയിച്ചത്. ആഫ്രിക്കന്‍ യൂനിയെൻറ ആഭിമുഖ്യത്തിലും സൗഹൃദ രാജ്യമായ ഇത്യോപ്യയുടെ വിശ്രമരഹിതമായ പരിശ്രമത്തിലൂടെയും സുഡാനില്‍ ഭരണഘടനാരേഖ ഒപ്പുവെക്കാനായതില്‍ സുഡാനെയും സുഡാന് ജനതയെയും ഖത്തര്‍ അഭിനന്ദിച്ചു. സുഡാന് ജനതയുടെ പ്രത്യേകിച്ചും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ആഗ്രഹിക്കുന്ന യുവജനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളുടെയും പോരാട്ടത്തിെൻറയും ത്യാഗത്തിെൻറയും ഫലമായാണ് രേഖയില്‍ ഒപ്പുവെക്കാനായതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പ്രക്രിയയില്‍ സുഡാന് ജനതയുടെ യഥാര്‍ഥ പ്രാതിനിധ്യം ഭരണഘടനാരേഖ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. സുഡാന് പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറക്കുന്നതിന് ആഫ്രിക്കന്‍ യൂനിയനും ഇത്യോപ്യയും നടത്തിയ ശ്രമങ്ങള്‍ക്കും ഒപ്പിടല്‍ ഔദ്യോഗികമായി പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കിനും ഖത്തര്‍ നന്ദി അറിയിച്ചു. സുഡാെൻറഐക്യം, സ്ഥിരത, പരമാധികാരം എന്നിവയെ പിന്തുണക്കുന്ന ഖത്തറിെൻറ ഉറച്ചനിലപാടും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.