??? ?????? ?? ??????????? ?????????????????? ???????????? ???????? ??????????? ?????????? ?????? ????. ?????? ??.??? ????????????????? ????????? ??????????

‘വി​ദ്യാ​ർഥികൾ ന​ന്മ പ്ര​സ​രി​പ്പി​ക്കു​ന്ന​വ​രാ​ക​ണം’

ദോ​ഹ: സ​മൂ​ഹ​ത്തിൽ നൻമ പ്ര​സ​രി​പ്പി​ക്കു​ന്ന​വ​രാ​ക​ണം വി​ദ്യാ​ർഥി​ക​ളെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​ലാ​മി കേ​ ര​ള അ​സി. അ​മീ​ർ വി.​ടി അ​ബ്ദു​ല്ല​ക്കോ​യ പ്ര​സ്താ​വി​ച്ചു. ഖ​ത്ത​റി​ലെ അ​ൽ മദ്റ​സ അ​ൽഇസ്​ലാമിയ സ്ഥാ​പ​ന​ങ്ങ ​ളി​ൽ നിന്ന്​ ഈ ​വ​ർഷം പ​ത്താം​ക്ലാ​സ് പൂ​ർത്തി​യാ​ക്കി​യ വി​ദ്യാ​ർഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേ​ഹം. പൊ​തു​സ​മൂ​ഹ​ത്തി​ന് ദി​ശ​കാ​ണി​ക്കു​ന്ന പ്ര​കാ​ശ ഗോ​പു​ര​ങ്ങ​ളാ​വ​ണം മ​ദ്റ​സ​ക​ൾ. അ​ൽ മദ്റ​സ അൽഇസ്​ലാമിയ ദോ​ഹ​യി​ൽ നിന്ന് 22 വി​ദ്യാ​ർഥി​ക​ളും ശാ​ന്തി​നി​കേ​തൻ വക്​റയിൽ നിന്ന്​ 23 വി​ദ്യാർഥി​ക​ളു​മാ​ണ് ഇ​പ്രാ​വ​ശ്യം പ​ത്താം​ക്ലാ​സ് പ​ഠ​നം പൂ​ർത്തി​യാ​ക്കി​യ​ത്.

സി.​ഐ.​സി പ്ര​സി​ഡ​ൻറ്​ കെ.​സി അ​ബ്ദു​ല്ല​ത്തീഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വാർഡുകൾ വി.ടി അ​ബ്ദു​ല്ല​ക്കോ​യ, കെ.​സി അ​ബ്ദു​ല്ല​ത്തഫ്, സ​ലാം കെ ​ബി​ൻ ഹ​സ​ൻ (​ജ​ന​റൽ സെ​ക്ര​ട്ട​റി, സി.​ഐ.​സി ഖ​ത്തർ), ആർ.​എ​സ് അ​ബ്ദു​ൽ ജലീൽ (​വൈ​സ് പ്ര​സി​ഡ​ൻറ്​, സി.​ഐ.​സി) എന്നിവർ നൽകി. സർട്ടി​ഫി​ക്ക​റ്റു​ക​ൾ ഡോ. അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഫൈ​സ​ൽ പ​ന്ത​ലി​ങ്ങ​ൽ, സ​ഫീ​ർ എം.​ടി, പി.​എം. അ​ബ്ദു​ൽഹ​മീ​ദ്, അ​ബ്ദു​ല്ല കെ.​ടി, നാ​സർ കെ.​കെ എന്നിവർ നൽകി. ആ​ദം എം.​ടി, സി​ദ്ദീ​ഖ് എം.​ടി എ​ന്നി​വർ സംസാരിച്ചു. വി​ദ്യാർഥി പ്രതിനിധികളായ അ​മാ​ൻ അ​ബ്ദു​ൽഖാദർ, അം​ന ന​സ്റി​ൻ, ന​വാ​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സംസാരിച്ചു. രി​ദാ ബി​സ്മി, സ​ൽവ ഉ​സ്മാ​ൻ എ​ന്നി​വ​ർ ഗാനമാലപിച്ചു. എം.​എ​സ്.​എ റ​സാ​ഖ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി ഇ.​കെ ന​ന്ദി​യും പ​റ​ഞ്ഞു. മി​സ്ന​ദ് ഖാ​സിം ഖുർആൻ പാ​രാ​യ​ണം ന​ട​ത്തി.

Tags:    
News Summary - students-al madrasa islamiya-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT