ദോഹ: സംസ്ഥാന ബജറ്റ് പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വി.ഡി. സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്. പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക് വേണ്ടി ഉണ്ടായില്ല.
ദീർഘനാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക വർധിപ്പിക്കൽ, പദ്ധതികൾ കൂടുതൽ ആകർഷണീയമാക്കാനുള്ള പാക്കേജുകൾ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മടങ്ങിയത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പരിഗണനക്ക് വന്നില്ല.
ഇത് അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പങ്ക് വച്ച പ്രവാസികളെ സബന്ധിച്ച വലിയ സ്വപ്നങ്ങൾക്കൊക്കെ എതിരാണ്. -പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.