ഫാ​മി​ലി ഫു​ഡ്​​സെ​ന്‍റ​റി​ന്‍റെ ഫ്ലാ​വേ​ഴ്​​സ്​ ഓ​ഫ്​ ശ്രീ​ല​ങ്ക അം​ബാ​സ​ഡ​ർ എം. ​മ​ഫാ​സ്​ മു​ഹി​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

ഫാമിലി ഫുഡ്സെന്‍ററിൽ ശ്രീലങ്കൻ ഫെസ്റ്റ്

ദോഹ: ശ്രീലങ്കൻ രുചിവൈവിധ്യവുമായി ഖത്തറിലെ ഫാമിലി ഫുഡ്സെന്‍ററുകളിൽ 'ഫ്ലാവേഴ്സ് ഓഫ് ശ്രീലങ്ക' ഫെസ്റ്റിന് തുടക്കമായി. വൈവിധ്യമാർന്ന ശ്രീലങ്കൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് എല്ലാ ഔട്ട്ലെറ്റുകളിലും ഫെസ്റ്റിന് തുടക്കം കുറിച്ചത്. ഓൾഡ് എയർപോർട്ട് റോഡിലെ ഫാമിലി ഫുഡ്സെന്‍റർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ എം. മഫാസ് മുഹിദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് സെക്രട്ടറി സുമുദു വിൽപത പങ്കെടുത്തു. ശ്രീലങ്കയിൽനിന്ന് ഇറക്കുമതി ചെയ്ത വ്യത്യസ്ത ഉൽപന്നങ്ങളും അവ ഉപയോഗിച്ച് നിർമിച്ച ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ ഫെസ്റ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഔട്ലറ്റിലെ ഉൽപാദന, ഗ്രോസറി വിഭാഗങ്ങൾ ശ്രീലങ്കൻ സംഘം സന്ദർശിച്ചു.

പ്രീമിയം ബോപ്ഫ് ചായ, കിതുൽ സിറപ്, തേങ്ങാപ്പാൽ, റെഡ് പർബോയ്ൽഡ് റൈസ്, കറ്റ സാംബോൾ, ഡ്രൈ ഫിഷ്, അംബ്രെല്ല ചട്നി, സോസ്, അച്ചാറുകൾ ഉൾപ്പെടെ പരമ്പരാഗത ശ്രീലങ്ക ഉൽപന്നങ്ങളുടെ ശേഖരവുമുണ്ട്.

1978 മുതൽ ഖത്തറിൽ വ്യാപാര രംഗത്തുള്ള ഫാമിലി ഫുഡ്സെന്‍ററിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഔട്ട്ലറ്റുകളുണ്ട്. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ, ഇറച്ചി, കടൽ വിഭവങ്ങൾ, ഗ്രോസറീസ് ഉൾപ്പെടെ 35ഓളം രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളുമായി എയർപോർട്ട് റോഡ് ഔട്ട്ലറ്റ് സജീവമാണ്. ദോഹ, അൽ റയ്യാൻ, അൽ ദായിൻ, ഉംസലാൽ എന്നിവടങ്ങളിലെ സ്വദേശികൾക്കും താമസക്കാർക്കും വേറിട്ട ഷോപ്പിങ് അനുഭവം ഒരുക്കുന്നതാണ് ഫാമിലി എഫ്.സി ഔട്ലറ്റുകൾ.

Tags:    
News Summary - Sri Lankan Fest at Family Foodcentre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.