ഇന്ത്യന്‍ സിവില്‍ സര്‍വിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബീല്‍ സമദ് സംസാരിക്കുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡൻറ്സ് ക്ലബ്, ഇന്‍സൈറ്റ് ഖത്തര്‍ എന്നിവ സംയുക്തമായി 'ആസ്പയര് ഹൈ' എന്ന പേരില്‍ വിദ്യാർഥികള്‍ക്ക് പരിപാടി സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. നേരേത്ത രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ക്കായിരുന്നു പ്രവേശനം നല്‍കിയത്.
ഇന്ത്യന്‍ സിവില്‍ സര്‍വിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബീല്‍ സമദ് സിവില്‍ സര്‍വിസിെൻറ പ്രാധാന്യത്തെക്കുറിച്ചും സിവില്‍ സര്‍വിസിന് തയാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. പ്രമുഖ കരിയര്‍ കോച്ച് മുബാറക്ക് മുഹമ്മദ് കരിയര്‍, കോഴ്സ് എന്നിവ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വിശദീകരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ പ്രസിഡൻറ് അബ്ദുല്‍ ലത്തീഫ് നല്ലളം സബീല്‍ സമദിന് ഉപഹാരം നല്കി. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്കി. വിദ്യാർഥികളായ ഹുദ റഷീദ്, മുഫ്രിഹ് റഹ്മാന്, സിനാന് നസീര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.