Posted On
date_range Updated On
date_range നിർമിത ബുദ്ധി സഹകരണത്തിന് ദക്ഷിണ കൊറിയ -ഖത്തർ ധാരണ
ദോഹ: രണ്ടാമത് ഖത്തർ -ദക്ഷിണ കൊറിയ നിർമിത ബുദ്ധി ഫോറം ആരംഭിച്ചു. ഖത്തർ വാർത്ത വിനിമയ മന്ത്രാലയവും ഖത്തറിലെ ദക്ഷിണ കൊറിയൻ എംബസിയും കൊറിയ ട്രേഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ അംബാസഡർ ഹ്യൂൻസോ യുൻ ഉദ്ഘാടനം നിർവഹിച്ചു.
നിർമിത ബുദ്ധി രാഷ്ട്ര വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഉപയോഗപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫോറം അതിന് അടിത്തറ പാകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.