സോൾ ഖത്തർ സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽനിന്ന് 

സോൾ ഖത്തർ സെവൻസിന് ആവേശോജ്ജ്വല തുടക്കം

ദോഹ: സോൾ ഖത്തർ സംഘടിപ്പിക്കുന്ന എ.എസ്. ഫിറോസ്, ധനരാജ് മെമ്മോറിയൽ അഖിലേന്ത്യ സെവന്‍സ് ഫുട്ബാൾ ടൂർണമെന്‍റിന് ആവേശോജ്ജ്വല തുടക്കം.

ദോഹ മിസൈമിറിലെ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഗ്രൂപ് നോക്ക്ഔട്ട് മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി പൂർത്തിയായി. അലി ഇന്‍റർനാഷനൽ എഫ്.സി, ഫ്രൈഡേ എഫ്.സി, ഒലെ എഫ്.സി, ഫ്ലൈവെൽ ടൂർസ് ടീമുകൾ സെമിയിൽ പ്രവേശിച്ചു.

ഗ്രൂപ് ബി.യിലെ ആദ്യമത്സരത്തിൽ ഓർബിറ്റ് എഫ്.സിയെ 4-2ന് തോൽപിച്ചാണ് ഒലെ എഫ്.സി മുന്നേറിയത്.മറ്റൊരു മത്സരത്തിൽ ഫ്ലൈവെൽ ടൂർസ് ഖത്തർ എഫ്.സി 3-0ത്തിന് യൂനിവേഴ്സൽ എഫ്.സിയെ വീഴ്ത്തി മുന്നേറി. വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ അലി ഇന്‍റർനാഷനൽ കടപ്പുറം എഫ്.സിയെ 2-1ന് തോൽപിച്ച് സെമിയിലേക്ക് മുന്നേറി.

രണ്ടാമത്തെ അങ്കത്തിൽ ഫ്രൈഡേ എഫ്.സി പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് എച്ച്.ആർ.എം.സി.എഫ്.സിയെയും തോൽപിച്ചു. അടുത്തയാഴ്ചയിലാണ് സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ. മുൻ ഇന്ത്യൻ നായകൻ ഐ.എം. വിജയൻ മുഖ്യാതിഥിയായെത്തും.

വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ് ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

Tags:    
News Summary - Soul Qatar Sevens gets off to an exciting start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.