ദോഹ: മനുഷ്യർക്കിടയിൽ ഏറ്റവും പ്രധാനം ഐക്യമാണെന്നും ഐക്യത്തിന് വേണ്ടി നില കൊള്ളണമെന്നും കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു. ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീർ തൊടുവയിൽ അധ്യക്ഷനായ കൗൺസിൽ മീറ്റിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകി. കെ.എം.സി.സി നാദാപുരം മണ്ഡലം സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ‘നാദാപുരം ഫെസ്റ്റ്’ ലോഗോ പ്രകാശനം സൂപ്പി നരിക്കാട്ടേരി മണ്ഡലം ജന: സെക്രട്ടറി ലത്തീഫ് വാണിമേലിന് കൈമാറി.
സഫീർ എടച്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ഹാഷിം തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പി.വി മുഹമ്മദ് മൗലവി, ടി.ടി.കെ ബഷീർ, ഫൈസൽ മാസ്റ്റർ, അജ്മൽ തെങ്ങലക്കണ്ടി, സി.കെ ഉബൈദ്, കെ.കെ ബഷീർ, മുജീബ് ദേവർകോവിൽ, റഫീഖ് കെ.പി, അസ്‌കർ പട്ടേൽ സന്നിഹതരായി. ലത്തീഫ് പാതിരിപ്പറ്റ സ്വാഗതവും സൈഫുദ്ധീൻ കാവിലുംപാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.