ദോഹ: പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള വാഹനത്തിൽ പുകവലിച്ചാൽ 3000 റിയാൽ പിഴ ചുമത്തുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 2016ൽ അംഗീകരിച്ച ആരോഗ്യ സുരക്ഷാ നിയമ വകുപ്പ് ഇതിനും ബാധ കമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. 18 വയസ്സിൽ കുറവായ കുട്ടികൾ വാഹനത്തിൽ ഉള്ള സാഹചര്യത്തിൽ പുകവലിച്ചാലാണ് നടപടി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ 50302001 എന്ന ഹോട്ട്ലൈൻ നമ്പറിലോ GHCC@MOPH.GOV.QA എന്ന ഇമെയിൽ അഡ്രസിലോ വിവരം അറിയിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.