ദോഹ: പൊലീസ് കോളജിന് കീഴിലെ ആദ്യ ഡൈവിങ്, പാരച്യൂട്ട് കോഴ്്സ് പൂർത്തിയാക്കിയവർക്കുള്ള ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി സംബന്ധിച്ചു. സീലൈൻ ബീച്ചിൽ നടന്ന ചടങ്ങിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 105 വിദ്യാർഥികളാണ് കോഴ്സ് പൂർത്തീകരിച്ച് ബിരുദദാന ചടങ്ങിനെത്തിയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയായിരുന്നു കോഴ്സ് കാലയളവ്.
ചടങ്ങിൽ 5000 അടി മുകളിൽ നിന്നുള്ള പാരച്യൂട്ട് ബിരുദധാരികളുടെ അഭ്യാസ പ്രകടനങ്ങളും അരങ്ങേറി. അന്താരാഷ്ട്ര, ഖത്തർ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിലെ പാരട്രൂപ്പർമാരും അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു. പൊലീസ് കോളജിെൻറയും ലഖ്വിയയുടെയും പതാകയോടൊപ്പം അമീറിെൻറ തമീം അൽ മജ്ദ് ചിത്രം ആലേഖനം ചെയ്ത പതാക കൂടി ചേർത്തുകെട്ടിയ പാരാട്രൂപ്പർമാരുടെ പ്രത്യേക അഭ്യാസ പ്രകടനങ്ങളും ചടങ്ങിനെത്തിയവർക്ക് വേറിട്ട അനുഭവമായി. ബിരുദധാരികൾക്കുള്ള ബാഡ്ജ് പ്രധാനമന്ത്രി ശൈഖ് അബ് ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പൊലീസ് കോളജ് ഉന്നതാധികാര സമിതിയിൽ നിന്നുള്ള അംഗങ്ങളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.