ദോഹ: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോഗ്യ സാമൂഹിക സേവന കേന്ദ്രമായ അഭയകേന്ദ്രത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഖത്തറിലെ സാമൂഹിക കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷൻ (സ്കിയ) സംഘടിപ്പിക്കുന്ന ‘അഭയാദരം’ ശനിയാഴ്ച വൈകീട്ട് 06.30ന് അബു ഹമൂറിലുള്ള ഐ.സി.സി അശോക ഹാളിൽ നടക്കും.
‘അർബുദം നേരത്തേ കണ്ടെത്തലും അവബോധവും’ എന്ന വിഷയത്തിൽ ഡോ. ഡാനിഷ് സലിം സംസാരിക്കും. ചടങ്ങിൽ പ്രഫ. സഹീദ് പുരസ്കാര ജേതാവ് ടി.കെ. മുഹമ്മദ് കുഞ്ഞിയെ ആദരിക്കും.
അപെക്സ് ബോഡി ഭാരവാഹികൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിൽ വിജയം നേടിയ സ്കിയ കുടുംബാംഗങ്ങളിലെ വിദ്യാർഥികൾക്ക് പുരസ്കാര വിതരണവും, അഭയകേന്ദ്രം ഡോക്യുമെന്ററി പ്രകാശനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.