ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയാണ് ഇദ്ദേഹം.
അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു.
പ്രവാസി മെഹ്ഫിൽ സദസ്സുകളിൽ തന്റെ മനോഹരമായ ശബ്ദവും ഹാർമോണിയം താളവുംകൊണ്ട് മേൽവിലാസം കുറിച്ച കലാകാരനായ ഖാലിദ്, ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി പ്രവാസി ഗാനരചയിതാക്കളുടെ വരികൾക്ക് സംഗീതവും നൽകി.
മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ: ജസീല, ജസ്ന, ബായിസ്. മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.