പ്രതീകാത്മക ചിത്രം

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം

ദോ​ഹ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ വി​ജ​യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ​ഖോ​ർ ഏ​രി​യ കെ.​എം.​സി.​സി ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.നാ​ഷ​ന​ൽ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ണി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. മ​ധു​ര വി​ത​ര​ണ​വും പൊ​തു​പ​രി​പാ​ടി​യും ന​ട​ന്നു. കെ.​എം.​സി.​സി അ​ൽ​ഖോ​ർ ഏ​രി​യ പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് വ​രി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഹം​സ ഉ​ളി​യ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ മു​ഹ​മ്മ​ദ് ഷാ​ഫി ഉ​പ്പ​ള​ക്ക​ൽ, വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് ഡോ. ​നി​ഷാ ഫാ​ത്തി​മ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷി​ബ ഷാ​ഫി, ബ​ഷീ​ർ അ​ഹ​മ്മ​ദ് മാ​ത്രം​കോ​ട്ട്, മു​ജീ​ബ് പൊ​ന്നാ​ട​ൻ, മു​നീ​ർ ഹ​ബ്ബാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ ചെ​മ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Election victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.