ദോഹ: ന്യൂസിലാൻഡ്, ആസ്േത്രലിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഷമ്മാം(സ്വീറ്റ് മെലൺ) ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ലിസ്റ്റേരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ഏജൻസിയിൽ നിന്നും മന്ത്രാലയത്തിന് നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഈ വിഭാഗത്തിൽ പെടുന്ന വളരെ കുറച്ച് പഴങ്ങൾ മാത്രമേ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ഔട്ട്ലെറ്റുകളിലെത്തിയിരുന്നുള്ളൂ. ഒൗട്ട്ലെറ്റുകളിലെത്തിച്ച പഴങ്ങൾ മന്ത്രാലയത്തിെൻറ നടപടിയെ തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
വിതരണക്കാരുടെയും കട ഉടമകളുടെയും സഹായത്താൽ മന്ത്രാലയം പഴങ്ങൾ പിടിച്ചെടുക്കുകയും സാംപിളുകൾ ലാബിലേക്ക് പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ കൈവശം ഈ വിഭാഗത്തിൽ പെടുന്നതുണ്ടെങ്കിൽ തിരിച്ച് നൽകണമെന്നും പഴം ഉപയോഗിച്ച് കഴിഞ്ഞാൽ ഉയർന്ന ഉൗഷ്മാവിൽ പനിയും ചർദ്ദിയും ദഹനക്കേടും ഉണ്ടാകാനിടയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.