Posted On
date_range Updated On
date_range യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തി.
അമേരിക്ക–ഖത്തർ തമ്മിലുള്ള സ്ട്രാറ്റജിക്, നയതന്ത്രമേഖലയിലെ ബന്ധങ്ങൾ ചർച്ച ചെയ്ത ഇരുവിദേശകാര്യനേതാക്കളും, സൈനിക രംഗത്തെ സംയുക്ത സഹകരണവും ഭീകരവാദത്തിനെതിരായ പോരാട്ടവും ഐസിസിനെ തുടച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ രാഷട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ ഇരുവരും, സിറിയയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും ചർച്ച ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.