Posted On
date_range Updated On
date_range ജി.സി.സി സെക്രട്ടറി ജനറലുമായി അമീർ കൂടിക്കാഴ്ച നടത്തി
ദോഹ: അമീരി ദിവാനിലെത്തിയ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് സഹകരണ സമിതിയുടെ സംയുക്ത നടപടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ജി.സി.സി രാഷ്ട്ര നേതാക്കളുടെ 17ാമത് യോഗത്തിൽ ചർച്ച ചെയ്യാനിരിക്കുന്ന അജണ്ടകളിലെ പ്രധാന വിഷയങ്ങളും യോഗത്തിെൻറ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടും അമീർ–ഡോ. അൽ സയാനി കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.