ദോഹ: ഖത്തറിനെതിരായ ഉപരോധത്തെ പരാജയപ്പെടുത്തുന്നതിൽ രാജ്യത്തെ തുറമുഖങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് തുറമുഖങ്ങളിലെ വർധിച്ച ചരക്കുനീക്കം. സെപ്തംബറിലെ ചരക്കുനീക്കത്തേക്കാളും 39 ശതമാനം വർധനവാണ് ഒക്ടോബറിലെ ചരക്കുനീക്കത്തിലുണ്ടായിരിക്കുന്നതെന്ന് മവാനി ഖത്തറിെൻറ രേഖകൾ വ്യക്തമാക്കുന്നു.
സെപ്തംബറിൽ 29326 ടൺ ചരക്കുകൾ തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്തപ്പോൾ ഒക്ടോബറിൽ ആകെ 25196 ടൺ ചരക്കായിരുന്നു തുറമുഖങ്ങളിൽ കൈകാര്യം ചെയ്തിരുന്നത്.
ഒക്ടോബറിൽ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലായി 458 കപ്പലുകളാണ് മവാനി ഖത്തർ കൈകാര്യം ചെയ്തിരിക്കുന്നത്. ഉപരോധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ തുറമുഖങ്ങളിൽ ഇത്രയധികം ചരക്കുനീക്കം നടക്കുന്നത്.
ഉപരോധത്തിനിടയിലും ഖത്തർ തലയുയർത്തി നിൽക്കുന്നതിന് രാജ്യത്തെ തുറമുഖങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് തുറമുഖങ്ങളുടെ സജീവത വ്യക്തമാക്കുന്നു.
ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് മവാനി ഖത്തർ എടുത്ത ശക്തമായ നടപടികളാണ് ഇതിന് കാരണമായത്. മറ്റു രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് നേരിട്ടുള്ള കപ്പൽപാത ഒരുക്കിയതാണ് ഇതിൽ പ്രധാനപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.