?????? ???????????? ???????? ???????? ????????????????? ???? ?????? ??????????? ?????? ???? ???? ???? ??? ???? ?????? ???????????????

ദോഹ: രാജ്യത്തി​െൻറ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് 3.2 ദശലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന സൽവാ ബീച്ച് റിസോർട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. സൽവാ ബീച്ച് റിസോർട്ട് പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വിശദീകരണം ചോദിച്ചറിഞ്ഞ അമീർ, നിർമാണ ഘട്ടങ്ങൾ വിലയിരുത്തി.115 വില്ലകളും ഷാലറ്റുകളുമാണ് റിസോർട്ടിലുള്ളത്. 246 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, അക്വാറ്റിക് തീം പാർക്ക്, കോൺഫറൻസ്​ സ​െൻറർ, ബാൾ റൂം, സ്​പാ, യാച്ച് ക്ലബ്–മറീന, ഡൈവിങ് സ​െൻറർ, ഷോപ്പിംഗ് സ​െൻറർ എന്നിവയും സൽവാ ബീച്ച് റിസോർട്ടിലുണ്ട്. 

റിസോർട്ടിലെ ഹരിത പ്രദേശവും അമീർ സന്ദർശിച്ചു.പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്​ഥരെ അഭിനന്ദിക്കുകയും അവർക്ക് നന്ദി അറിയിക്കുകയും ചെയ്ത അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, രാജ്യത്തെ മറൈൻ ടൂറിസം മേഖലയുടെ കുതിപ്പിന് സഹായമാകുന്ന പദ്ധതി വേഗത്തിലാക്കാൻ പ്രത്യേക നിർദേശം നൽകുകയും ചെയ്തു. ഖത്തറി​െൻറ വിനോദ സഞ്ചാര മേഖലയിലെ പ്രത്യേകിച്ചും സമുദ്ര വിനോദസഞ്ചാര മേഖലയിലെ സുപ്രധാന പദ്ധതികളിലൊന്നായാണ് സൽവാ ബീച്ച് റിസോർട്ടിനെ കാണുന്നത്.

Tags:    
News Summary - salva beach resort-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.