സലിംകുമാർ
Posted On
date_range Updated On
date_range സലീം കുമാര്‍ അനുസ്മരണം ഇന്ന്
ദോഹ: അകാലത്തിൽ വിടപറഞ്ഞ മലയാള സിനിമയുടെ അഭിമാനവും ജനഹൃദയങ്ങളിൽ അനശ്വര സാന്നിധ്യവുമായി നിലകൊണ്ട മഹാനടൻ സലീം കുമാറിന്റെ സ്മരണകൾ പങ്കുവെക്കുന്നതിനും അദ്ദേഹത്തിന്റെ കലാജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഐ.സി.സി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. സലീം കുമാർ മലയാള സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകൾ, ഹാസ്യനടനെന്ന നിലയിലും സ്വഭാവനടനെന്ന നിലയിലും അദ്ദേഹം കൈവരിച്ച അസാമാന്യ നേട്ടങ്ങൾ, കലാലോകത്തും സമൂഹത്തിലും അദ്ദേഹം സൃഷ്ടിച്ച സ്വാധീനം എന്നിവ അനുസ്മരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.