ദോഹ: പ്രഭാഷണകലയുടെ കുലപതി എം.പി അബ്ദുസ്സമദ് സമദാനിയും ചിരിയും ചിന്തകളുമായി മലയാള ചലച്ചിത്ര ലോകം കീഴടക്കിയ അഭിനയ പ്രതിഭ സലിംകുമാറും ഒന്നിക്കുന്ന ‘സാഹിബും സ്രാങ്കും’ ഇന്ന് ദോഹയിൽ. ഖത്തറിലെ ‘സെഡ് മീഡിയ’ നേതൃത്വത്തിലാണ് സെഡ് ടോക്സ് എന്ന പേരിൽ ഇരുവരെയും ഒരേ വേദിയിലെത്തിക്കുന്നത്. പാർലമെന്റേറിയനും വാഗ്മിയും എഴുത്തുകാരനുമെന്ന നിലയിൽ ശ്രദ്ധേയനായ സമദാനിയും സിനിമക്ക് പുറത്തെ ഇടപെടലുകളും സാമൂഹിക നിരീക്ഷണങ്ങളുമായി ശ്രദ്ധേയനായ സലിംകുമാറും തങ്ങളുടെ ജീവിതാനുഭവങ്ങളും വിശേഷങ്ങളുമായി ഒരു വേദിയിലെത്തുന്ന അപൂർവതയാണ് പരിപാടിയുടെ സവിശേഷത. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അൽ ഖമർ ഹാളിലാണ് പരിപാടി. പ്രവേശനം സൗജന്യം. മുൻകൂർ രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.