ദോഹ: ഷോപ്പിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ബോധവൽകരണം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിെൻറ സേഫ് ഷോപ്പിംഗ് കാമ്പയിന് ഹയാത്ത് പ്ലാസയിലെ അൽ മീറ കൺസ്യൂമർ ഗുഡ്സ് കമ്പനിയായ ജിയൻറ് ഹൈപ്പർമാർക്കറ്റിൽ തുടക്കമായി.
അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഹയ്യാത്ത് പ്ലാസയിൽ നടന്ന ചടങ്ങിൽ മന്ത്രാലയം ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
സുരക്ഷിതമായ ഷോപ്പിംഗ് സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ സാമൂഹിക ബോധവത്കരണം ലക്ഷ്യമിട്ടാണ് കാമ്പയിൻ നടക്കുന്നത്. കച്ചവട കേന്ദ്രങ്ങളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും ഷോപ്പിംഗിനായി പോകുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ മന്ത്രാലയം കാമ്പയിനിലൂടെ വ്യക്തമാക്കുന്നു. എല്ലാ ഉൽപന്നങ്ങളും കാലാവധിയുള്ളതാണെന്നും അവസാനിച്ചിട്ടില്ലെന്നും ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.