സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് ആദ്യ നറുക്കെടുപ്പിലെ വിജയികൾക്കുള്ള ബെസ്റ്റ്യൂൺ
കാറുകൾ കൈമാറുന്നു
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, വിൻ 30 ബെസ്റ്റൂൺ കാർസ് മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പിലെ വിജയികൾക്കുള്ള ബെസ്റ്റ്യൂൺ കാറുകൾ കൈമാറി.
അബു ഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ നറുക്കെടുപ്പിലെ വിജയികളായ കുമിനൂറി പുലായ, ജോണി ലീ എലിനർവെസ്, ഷാഹിദ് ഹുസ്സൈൻ ആഷിഖ്, അൻസാർ മീതാൽ എവെളളരി എന്നിവർക്കാണ് സഫാരി മാനേജ്മെന്റ് പ്രതിനിധികൾ ആദ്യ നാലു കാറുകൾ കൈമാറിയത്.സഫാരിയുടെ എത് ഔട്ട്ലറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്.
ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി ലഭിക്കുക. സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ പ്രമോഷൻ ലഭ്യമായിരിക്കും.
സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രിതിനിധിയുടെയും സഫാരി മാനേജ്മെന്റ് പ്രതിനിധികളുടെയും സാനിധ്യത്തിൽ ജനുവരി അഞ്ചിനാണ് ആദ്യ നറുക്കെടുപ്പ് നടന്നത്. പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 2026 ഫെബ്രുവരി 15ന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.