സ​ഫാ​രി ഷോ​പ്പ്‌ ആ​ൻ​ഡ് ഡ്രൈ​വ്‌ ന​റു​ക്കെ​ടു​പ്പ്‌ വി​ജ​യി​ക​ളെ തി​രഞ്ഞെ​ടു​ത്ത​പ്പോ​ൾ

സ​ഫാ​രി ഷോ​പ്പ്‌ ആ​ൻ​ഡ് ഡ്രൈ​വ്‌ ന​റു​ക്കെ​ടു​പ്പ്‌

ദോ​ഹ: ദോ​ഹ​യി​ലെ പ്ര​മൂ​ഖ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്‌ ശൃം​ഖ​ല​യാ​യ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന്റെ മെ​ഗാ പ്ര​മോ​ഷ​നാ​യ ഷോ​പ്പ്‌ ആ​ൻ​ഡ് ഡൈ​വ്‌, വി​ന്‍ 30 ബെ​സ്റ്റൂ​ണ്‍ കാ​ര്‍സ്‌ മെ​ഗാ പ്ര​മോ​ഷ​ന്റെ മു​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ്‌ വി​ജ​യി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ബ​ര്‍വ വി​ല്ലേ​ജി​ലെ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ വാ​ണി​ജ്യ മ​ന്ത്രാ​ല​യം -സ​ഫാ​രി മാ​നേ​ജ​മെ​ന്റ്‌ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​ഹ​മ്മ​ദ്‌ ഫി​റോ​സ്‌, യൂ​സ​ഫ്‌ ദെ​ഹ്ഗാ​നി, നി​ഖി​ല്‍ ന​വാ​സ്‌, അ​ബ്ദൂ​റ​സാ​ഖ്‌ എ​ന്നി​വ​രെ​യാ​ണ്‌ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ളാ​യി തെ​രെ​ഞ്ഞെ​ടു​ത്ത​ത്‌.

സ​ഫാ​രി​യു​ടെ എ​ത്‌ ഒ​ട്ട്ല​റ്റി​ല്‍ നി​ന്നും 50 റി​യാ​ലി​ന്‌ പ​ര്‍ച്ചേ​സ്‌ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഇ ​റാ​ഫി​ള്‍ കു​പ്പ​ണി​ലൂ​ടെ 30 ബെ​സ്റ്റ്യൂ​ണ്‍ കാ​റു​ക​ളാ​ണ്‌ സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്‌. ഓ​രോ ന​റു​ക്കെ​ടു​പ്പി​ലും നാ​ല് ബെ​സ്റ്റ്യൂ​ണ്‍ കാ​റു​ക​ള്‍ വീ​ത​വും അ​വ​സാ​ന​ത്തെ ന​റു​ക്കെ​ടു​പ്പി​ല്‍ അ​ഞ്ച്‌ ബെ​സ്റ്റ്യൂ​ണ്‍ കാ​റു​ക​ളു​മാ​ണ്‌ സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.

സ​ഫാ​രി​യു​ടെ എ​ല്ലാ ഒ​ട്ട് ലെ​റ്റു​ക​ളി​ലും ഷോ​പ്പ്‌ ആ​ൻ​ഡ് വി​ന്‍ പ്ര​മോ​ഷ​ന്‍ ല​ഭ്യ​മാ​യി​രി​ക്കും. പ്ര​മോ​ഷ​ന്റെ നാ​ലാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ്‌ മെ​യ്‌ 10 ന്‌ ​ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലെ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ക്കും.

നി​ര​വ​ധി സ​മ്മാ​ന പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട്‌ ജ​ന​മ​ന​സ്സു​ക​ളി​ല്‍ ഇ​ടം നേ​ടി​യ സ​ഫാ​രി​ക്ക്‌ ഇ​തി​നോ​ട​കം ഒ​ട്ട​ന​വ​ധി വി​ജ​യി​ക​ളെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്‌. പു​തി​യ മെ​ഗാ പ്രൊ​മോ​ഷ​നും ജ​ന​ങ്ങ​ള്‍ നെ​ഞ്ചി​ലേ​റ്റി സ്വീ​ക​രി​ച്ച​തി​നു സ​ഫാ​രി മാ​നേ​ജ്മ​ന്റ്‌ ന​ന്ദി അ​റി​യി​ച്ചു. 

Tags:    
News Summary - Safari Shop and Drive Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.