പൂക്കള മത്സരത്തിൽ ഒന്നാം സ്​ഥാനം നേടിയ തൃശൂർ ജില്ല സൗഹൃദവേദിക്ക്​ സഫാരിമാൾ മാനേജർ തമീം ഹംസ ട്രോഫി സമ്മാനിക്കുന്നു

സഫാരി ഓണപ്പൂക്കളം: തൃശൂർ ജില്ല സൗഹൃദവേദിക്ക് കിരീടം

ദോഹ: ഓണത്തോടനുബന്ധിച്ച്​ സഫാരി മാൾ നടത്തിയ പൂക്കള മത്സരത്തിൽ തൃശൂർ ജില്ല സൗഹൃദ വേദി ചാമ്പ്യന്മാരായി. ആറ്​ ടീമുകൾ ഫൈനൽ റൗണ്ടിലേക്ക്​ യോഗ്യത നേടിയ മത്സരത്തിൽ സഫാരി ആപ്പിലൂടെ നടന്ന വോട്ടിങ്ങിലായിരുന്നു വിജയികളെ തീരുമാനിച്ചത്​. മറ്റു ടീമുകളും ഒരുമിച്ചു നേടിയ വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ നേടിയാണ്​ തൃശൂർ ജില്ല സൗഹൃദവേദി കിരീടം ചൂടിയത്.

വിജയികൾക്കുള്ള ട്രോഫിയും സമ്മാനത്തുകയും സഫാരി മാൾ മാനേജർ തമീം ഹംസയിൽ നിന്നും വേദി പ്രസിഡൻറ്​ മുഹമ്മദ്‌ മുസ്തഫ, ട്രഷറർ പ്രമോദ്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഹബീബ് ചെമ്മാപ്പുള്ളി, പൂക്കള മത്സരം കോഓഡിനേറ്റർമാരായ ആർ. ഒ അഷറഫ്, പി. സജീഷ്, ആർ.കെ. റാഫി, എക്സിക്യൂട്ടിവ് അംഗം സുധീർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സഫാരി സീനിയർ പർച്ചേസ് മാനേജർ രാജേഷ് നായർ, മാർക്കറ്റിങ് മാനേജർ അബ്​ദുൽ സമദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Safari Onappookkalam: Thrissur District Friendship Venue won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.