സഫാരി മാൾ പത്താം വാർഷികാഘോഷങ്ങൾക്ക്​ തുടക്കം

ദോഹ: സഫാരി ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പി​െൻറ അബൂഹമൂറിലെ സഫാരി മാളി​െൻറ പത്താം വാർഷികത്തോടനുബന്ധിച്ച സഫാരി വിൻ 25 നിസ്സാൻ സണ്ണി കാർ മെഗാ പ്രമോഷന്​ ഇന്നു മുതൽ തുടക്കമാകുന്നു. കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് രാജ്യം പതിയെ മുക്​തിനേടുന്ന സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ഒരു പുതിയ തുടക്കം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ പ്രമോഷൻ.

ഒക്ടോബർ ഏഴു​ മുതൽ ആരംഭിക്കുന്ന പ്രമോഷനിൽ അഞ്ച്​ നറുക്കെടുപ്പുകളാണുള്ളത്​. ഓരോ നറുക്കെടുപ്പിലും അഞ്ച്​ വീതമായി 25 നിസ്സാൻ സണ്ണി 2020 മോഡൽ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. ആദ്യത്തെ നറുക്കെടുപ്പ് 2020 നവംബർ 28നും അഞ്ചാമത്തെ നറുക്കെടുപ്പ് 2021 മെയ് 24നും അബുഹമൂറിലെ സഫാരി മാളിൽ നടക്കും. രണ്ടാമത്തെ നറുക്കെടുപ്പ് 2021 ജനുവരി നാലിന്​ അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിലും നടക്കും. മൂന്നാമത്തെ നറുക്കെടുപ്പ് 2021 ഫെബ്രുവരി 15ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിലും നാലാമത്തെ നറുക്കെടുപ്പ് 2021 മാർച്ച് 31ന് ഉംസലാൽ മുഹമ്മദിലെ സഫാരി ഷോപ്പിങ്​ കോംപ്ലക്സിലുമാണ്​ നടക്കുക. സഫാരിയുടെ ഏത് ഔട്ട്​ലറ്റുകളിൽനിന്നും വെറും അമ്പത് റിയാലിന് പർച്ചേയ്​സ്​​ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഏതൊരാൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. എല്ലാ പ്രതിരോധനടപടികളും സ്വീകരിക്കുന്നതിനാൽ സഫാരിയിൽ ഒട്ടും ആശങ്കയില്ലാതെ ഷോപ്പിങ്​ നടത്താമെന്ന്​ സഫാരി ഗ്രൂപ്​ ഡയറക്ടറും ഗ്രൂപ്​ കോഓഡിനേറ്റർ ഷഹീൻ ബക്കർ അറിയിച്ചു. സഫാരി മാളി​െൻറ 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് ഉപഭോക്​താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.