സഫാരി ഹൈപർമാർക്കറ്റിൽ മെഗാ പ്രമോഷൻ വിൻ 25 ടൊയോട്ട റേസ് കാർസ് നറുക്കെടുപ്പിൽനിന്ന്
ദോഹ: പ്രമുഖ ഹൈപർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപർമാർക്കറ്റിന്റെ വിൻ 25 ടൊയോട്ട റേസ് കാർസ് പ്രമോഷൻ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു. ജൂലൈ 13ന് ഇൻഡസ്ട്രിയൽ ഏരിയയിലെ സഫാരി ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായി. ഫർഹാൻ ഹംസ അബ്ദുൽ സമദ് (കൂപ്പൺ നമ്പർ: STR400582396), എം.ആർ. അൻവർ (കൂപ്പൺ നമ്പർ: STR401107525), എ.കെ. ദാസ് (കൂപ്പൺ നമ്പർ: STR400064473), റെജി (കൂപ്പൺ നമ്പർ: STR401096031) എന്നിവരെയാണ് നറുക്കെടുപ്പിലൂടെ വിജയികളായി തെരഞ്ഞെടുത്തത്.
ആദ്യ അഞ്ചു നറുക്കെടുപ്പുകളിൽ നാലു വിജയികൾക്കും അവസാന നറുക്കെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റേസ് കാർ സ്വന്തമാക്കാനുള്ള അവസരം. നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ച് ജനമനസ്സുകളിൽ ഇടംനേടിയ സഫാരിയുടെ പുതിയ മെഗാ പ്രമോഷനും ജനങ്ങൾ ഏറ്റെടുത്ത് സ്വീകരിച്ചതിന് മാനേജ്മെന്റ് നന്ദി അറിയിച്ചു. അഞ്ചാമത്തെ നറുക്കെടുപ്പ് ആഗസ്റ്റ് 21ന് ബിർക്കത്ത് അൽ അവാമിറിലെ സഫാരി ഹൈപർമാർക്കറ്റിൽവെച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.