സ​​ദ്ദ് x റ​​യ്യാ​​ൻ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ടം ശ​​നി​​യാ​​ഴ്ച

ദോ​​ഹ: എ ​​എ​​ഫ് സി ​​ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗ് പോ​​രാ​​ട്ട​​വും ഇ​​ട​​വേ​​ള​​ക​​ളും ക​​ഴി​​ഞ്ഞ് ക്യൂ ​​എ​​ൻ ബി ​​ഖ​​ത്ത​​ർ സ്​​​റ്റാ​​ർ​​സ്​ ലീ​​ഗ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് വീ​​ണ്ടും ചൂ​​ട് പി​​ടി​​ക്കു​​ന്നു.
സ്​​​റ്റാ​​ർ​​സ്​ ലീ​​ഗിെ​​ൻ​​റ ആ​​റാം റൗ​​ണ്ടി​​ലെ ശ്ര​​ദ്ധേ​​യ​​മാ​​യ മ​​ത്സ​​രം അ​​ൽ സ​​ദ്ദ് ക്ല​​ബും റ​​യ്യാ​​നും ത​​മ്മി​​ലു​​ള്ള ഖ​​ത്ത​​ർ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ട​​മാ​​യി​​ക്കും.
ഈ ​​സീ​​സ​​ണി​​ലെ കി​​രീ​​ട ഫേ​​വ​​റി​​റ്റു​​ക​​ളെ തീ​​രു​​മാ​​നി​​ക്കു​​ന്ന പോ​​രാ​​ട്ട​​മാ​​യി​​രി​​ക്കും ഇത്​. 2015ലെ ​​ജേ​​താ​​ക്ക​​ളാ​​യ റ​​യ്യാ​​നാ​​ണ് സ്​​​റ്റാ​​ർ​​സ്​ ലീ​​ഗ് പോ​​യ​​ൻ​​റ് പ​​ട്ടി​​ക​​യി​​ൽ 11 പോ​​യ​​ൻ​​റു​​മാ​​യി മു​​ന്നി​​ൽ നി​​ൽ​​ക്കു​ന്ന​​ത്. എ​​ന്നാ​​ൽ റ​​യ്യാ​​നേ​​ക്കാ​​ൾ ഒ​​രു മ​​ത്സ​​രം കു​​റ​​ച്ച് ക​​ളി​​ച്ച സ​​ദ്ദി​​ന് 10 പോ​​യ​​ൻ​​റു​​ണ്ടെ​​ന്നി​​രി​​ക്കെ മ​​ത്സ​​രം ക​​ടു​​ക്കും. സാ​​വി ന​​യി​​ക്കു​​ന്ന സ​​ദ്ദിനെതി​​രെ മി​​ക​​ച്ച പ്ര​​ക​​ട​​നം ത​​ന്നെ റ​​യ്യാ​​ന് പു​​റ​​ത്തെ​​ടു​​ക്കേ​​ണ്ടി വ​​രും. എ ​​എ​​ഫ് സി ​​ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗി​​ൽ ഇ​​റാ​​ൻ വ​​മ്പ​​ൻ ക്ല​​ബാ​​യ ഇ​​സ്​​​തി​​ഖ്​​​ലാ​​ലി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യു​​ള്ള സ​​ദ്ദിെ​​ൻ​​റ വ​​ര​​വ് റ​​യ്യാ​​ൻ നി​​ര​​യി​​ൽ വി​​ള്ള​​ലു​​ണ്ടാ​​ക്കു​​ം. സെ​​ബാ​​സ്​​​റ്റ്യ​​ൻ സോ​​റി​​യ ന​​യി​​ക്കു​​ന്ന റ​​യ്യാ​​ൻ സ​​ദ്ദി​​ന് ഭീ​​ഷ​​ണി ത​​ന്നെ​​യാ​​യി​​രി​​ക്കും.

Tags:    
News Summary - sadd rayyan clasic porattam-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT