നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ റൺ ചാലഞ്ചിൽ നിന്ന്
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി വിദ്യാർഥികളിലെ കായിക- മാനസിക ആരോഗ്യം വളർത്തിയെടുക്കുന്നതിനായി നോബ്ൾ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച റൺ ചാലഞ്ചിൽ ആവേശോജ്ജ്വല പങ്കാളിത്തം. ഒരു കിലോമീറ്റർ ദൂരം നിശ്ചയിച്ച മത്സരത്തിൽ ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
അൽ സദ്ദ് സ്പോർട്സ് അക്കാദമി ഹെഡ് കോച്ച് മർവാൻ മൻസൂർ, അഹമ്മദ് അബു ജലാല എന്നിവർ അതിഥികളായെത്തി. മുൻ അണ്ടർ 18 ലോക ചാമ്പ്യനും ഇന്റർനാഷനൽ അത്ലറ്റുമായ സലീം അമീർ അൽ ബദ്രി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, നോബ്ൾ ഇന്റർനാഷനൽ സ്കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ് നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ജയ്മോൻ ജോയ്, റോബിൻ കെ. ജോസ്, ഷിഹാബുദ്ദീൻ എം, ഹെഡ് ഓഫ് സെക്ഷൻ മുഹമ്മദ് ഹസ്സൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.