ദോഹ: രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) സോൺ തല യൂത്ത് കൺവീനുകൾ ഖത്തറിലെ നാലു സോണുകളിൽ പൂർത്തിയായി.
‘താളം തെറ്റില്ല’ പ്രമേയത്തിൽ 90 യൂനിറ്റുകളിലും 15 സെക്ടറുകളിലും നടന്ന കൺവീനുകൾക്ക് ശേഷമാണ് സോണുകളിലെ യൂത്ത് കൺവീനുകൾ നടന്നത്. ഇതിന്റെ ഭാഗമായി ദോഹ, അസീസിയ, നോർത്ത്, എയർപോർട്ട് എന്നീ സോണുകളിൽ നടന്ന കൗൺസിൽ നടപടികൾക്ക് ഖത്തർ നാഷനൽ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി. അൽഖോർ, റയ്യാൻ എന്നീ രണ്ട് പുതിയ സോണുകൾ രൂപീകൃതമായി.
ഭാരവാഹികൾ: ദോഹ സോൺ -ചെയർമാൻ: ജലീൽ ബുഖാരി, ജനറൽ സെക്രട്ടറി: അഷ്ഫർ കക്കാട്, ഹിലാൽ സോൺ -ചെയർമാൻ: സജീർ ജൗഹരി ആലപ്പുഴ, ജനറൽ സെക്രട്ടറി: ത്വാഹ മലപ്പട്ടം, ഗറാഫ സോൺ -ചെയർമാൻ: നൂറുദ്ദീൻ ബുഖാരി, ജനറൽ സെക്രട്ടറി: അബ്ദുൽ അസീസ് സിദ്ദീഖി, റയ്യാൻ സോൺ -ചെയർമാൻ: മുഹ്യുദ്ദീൻ അഹ്സനി, ജനറൽ സെക്രട്ടറി: ഉസ്മാൻ വഴിപ്പാറ, ഐൻ ഖാലിദ് സോൺ -ചെയർമാൻ: ശരീഫ് നഈമി, ജനറൽ സെക്രട്ടറി: ഉവൈസ് മുതുവമ്മേൽ, അൽ ഖോർ സോൺ -ചെയർമാൻ: അൻവറുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി: ജുറൈജ് നടുവണ്ണൂർ. പുതിയ ഭാരവാഹികളെ എസ്.വൈ.എസ് കേരള സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.