ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച

‘സ്പോർട്ടിവ് -23’യിൽ ജേതാക്കളായ ദോഹ സോൺ ടീം

‘ആർ.എസ്.സി സ്പോർട്ടിവ് 23’; ദോഹ സോൺ ജേതാക്കൾ

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നാഷനൽ ഘടകം സംഘടിപ്പിച്ച ‘സ്പോർട്ടിവ് -23’ സമാപിച്ചു. ചൊവ്വാഴ്ച അബൂ ഹമൂർ ഇറാനിയൻ സ്കൂളിൽ നടന്ന മത്സര പരിപാടികൾ ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും കെയർ ആൻഡ് ക്യുവർ ഗ്രൂപ് ചെയർമാനുമായ ഇ.പി. മുഹമ്മദ് അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സംരക്ഷണമാണ് പ്രധാനമെന്നും അതാണ് കായിക ദിനത്തിലെ ദേശീയ അവധിയിലൂടെ ഖത്തർ ലോകത്തിന് നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു. മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഫിറ്റ്നസ് ബോധവത്കരണ ക്ലാസിന് ട്രെയിനറും ഫിസിയോതെറപ്പിസ്റ്റുമായ ടി.കെ. അനസ് നേതൃത്വം നൽകി.

അസീസിയ, എയർപോർട്ട്, ദോഹ, നോർത്ത് എന്നീ നാലു സോണുകൾ തമ്മിൽ ഫുട്ബാൾ, ബാസ്കറ്റ്ബാൾ ത്രോ, ഷട്ടിൽ റൺ, റിലേ, റേസിങ് തുടങ്ങിയ ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 74 പോയന്റ് നേടി ടീം ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം എയർപോർട്ട്, ടീം അസീസിയ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ, ശംസുദ്ദീൻ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, സുഹൈൽ ഉമ്മർ, ഹസൻ സഖാഫി ആതവനാട്, ബഷീർ നിസാമി, അഫ്സൽ ഇല്ലത്ത്, ഫിറോസ് ചെമ്പിലോട്, ആർ.എസ്.സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട്, എക്സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. ഹാരിസ് പുലശ്ശേരി സ്വാഗതവും സഫീർ പൊടിയാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - RSC Sportive 23-Doha Zone Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.