റോക്ക പവർ ജിം 12ാം വാർഷികാഘോഷം. മലയാള ചലച്ചിത്ര നടി അൻസിബ ഹസൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ബർവ കമേഴ്സ്യൽ അവന്യൂ മാനേജർ യൂസഫ് മൻസൂർ അൽ നുഐമി എന്നിവർ മുഖ്യാതിഥികളായി

റോക്ക പവർ ജിമ്മിന്റെ 12ാം വാർഷികം ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഫിറ്റ്‌നസ് സ്ഥാപനമായ റോക്ക പവർ ജിമ്മിന്റെ 12-ാം വാർഷികാഘോഷം റോക്ക പവർ ജിം പരിസരത്ത് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മലയാള ചലച്ചിത്ര നടി അൻസിബ ഹസൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ബർവ കമേഴ്സ്യൽ അവന്യൂ മാനേജർ യൂസഫ് മൻസൂർ അൽ നുഐമി എന്നിവർ മുഖ്യാതിഥികളായി. റോക്ക പവർ ജിം മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബുവിന്റെ നേതൃത്വത്തിൽ മുഖ്യാതിഥികൾ ചേർന്ന് വാർഷിക കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനറൽ മാനേജർ നിഖിൽ നാസറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൂപ്പർവൈസർ ദുആ ഫാത്തിമ സ്വാഗതം പറഞ്ഞു. ലേഡീസ് ജിം മാനേജർ റുകിയ വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.

ഡോ. ഷീല ഫിലിപ്പ്, റോഷിനി ടീച്ചർ, ആയിഷ, ഫാർമകെയർ നൗഫൽ, ഖത്തർ ടെക്ക് ജെബി, റിജിൻ പള്ളിയത്ത്, വിനോദ് വള്ളിക്കോൽ, പ്രവീൺ കുമാർ, അജിത്, ആൻസെന്റ് രാഹുൽ, അബ്ദു പാപ്പിനിശ്ശേരി, കെ.പി.ബി. റിഷാൽ, കെ.എൽ.പി. ബെൻസി, ഹാരിസ് തങ്ങൾ, ഡോ. ജാഫർ സാദിഖ്, മമ്മു പാരോൾ, മനാഫ്, ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു. കൂടുതൽ മികച്ച സേവനങ്ങളും നൂതന ഫിറ്റ്‌നസ് പദ്ധതികളും ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു പറഞ്ഞു.

Tags:    
News Summary - Rocca Power Gym celebrated its 12th anniversaryRocca Power Gym celebrated its 12th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.