ദോഹ: രാജ്യത്ത് വാഹന അപകടങ്ങളിൽ മരണപ്പെടുന്നവരിൽ അധികവും പതിനേഴിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ളവരെന്ന് ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുറഹീം അൽമഅഫ്രിയ. ഇതിന് പുറമെ അപകടം വരുത്തുന്നവരിൽ നല്ലൊരു ശതമാനം ലൈസൻസിതെ വാഹനം ഓടിക്കുന്നവരാണെന്ന് അദ്ദേഹം അറിയിച്ചു. ഇങ്ങനെ നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ശക്തമായ റഡാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിരത്തുകളിലെ നിയമങ്ങൾ കൃത്യമായി പാലിക്കാൻ വാഹനം ഓടിക്കുന്നവർ സന്നദ്ധരായാൽ അപകട മരണങ്ങൾ പൂർണമായി ഒഴിവാക്കാൻ സാധിക്കും. മറ്റുള്ളവർക്ക് അവരുടെ അവകാശങ്ങൾ നൽകിയാൽ മാത്രം മതി നിയമലംഘനം കുറക്കാൻ. വലത് ഭാഗത്ത് കൂടി ഇടിച്ച് കയറുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് മാത്രമല്ല സാമാന്യ മര്യാദക്ക് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേഗത നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രിച്ചും മറികടക്കാൻ അനുവദിച്ച സ്ഥലങ്ങളിലൂടെ മാത്രം മറികടന്നും ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ അപകട നിരക്ക് ഒരു പരിധി വരെ കുറക്കാൻ സാധിക്കും. അപകടങ്ങളിൽ മരണപ്പെടുകയോ സ്ഥിരമായി അംഗവൈകല്യം വരുകയോ ചെയ്യുന്നതോടെ ഒരു കുടുംബത്തിെൻറ ഭാവിയാണ് ഇരുട്ടിലാകുന്നത്.
ഇത് മനസിലാക്കാൻ ഓരോ ൈഡ്രവർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മഅഫ്രിയ ആവശ്യപ്പെട്ടു. റമദാനിൽ വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കാതിരുന്നാൽ ഗുരുതരമായ അപകടങ്ങൾക്ക് നിമിത്തമാകുമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം ഉപമേധാവി മേജർ ജാബിർ ഉദൈബ വ്യക്തമാക്കി. റമദാനിന് മുമ്പ് തന്നെ നിരന്തരമായ ബോധവത്കരണമാണ് ട്രാഫിക് വകുപ്പ് നടത്തിയത്. ഇഫ്താർ സമയങ്ങളിൽ അമിത വേഗതയിൽ പോകുന്നത് ഒഴിവാക്കി സമയം കണക്കാക്കി നേരത്തെ പുറപ്പെടാൻ തയ്യാറാകണം. രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന മെേട്രാ റെയിൽ യാഥാർത്ഥ്യമാകുന്നതോടെ ട്രാഫിക് തിരക്കുകൾ ഒരു പരിധി വരെ നിയന്ത്രണ വിധേയമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.