ദോഹ: രിസാല സ്റ്റഡി സർക്കിൾ ഖത്തർ സ്റ്റുഡൻസ് കോൺഫറൻസ് മാമൂറയിലെ ഫീനിക്സ് സ്കൂളിൽ സമാപിച്ചു. കോൺഫറൻസിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രവാസി വിദ്യാർഥി അവകാശരേഖ വിദ്യാർത്ഥി പ്രതിനിധികൾ കെ.വി അബ്ദുൽ ഖാദർ എം. എൽ. എക്ക് സമർപ്പിച്ചു. ഭരണഘടന ചുട്ടുകരിക്കാൻ വാദിക്കുന്ന ഛിദ്രശക്തികൾ ഒരുഭാഗത്ത് വളർച്ച കൈവരിക്കുമ്പോൾ രിസാല സ്റ്റഡി സർക്കിളിെൻറ ഇത്തരം നിർമാണാത്മക പ്രവർത്തനങ്ങൾ ശ്ലാഖനീയമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആകാശം അകലെയല്ല’ പ്രമേയത്തിൽ ഗൾഫിലെ 55 കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മേളനത്തിെൻറ ഭാഗമായി അസീസിയ , ദോഹ , മദീന ഖലീഫ, സൗത്ത് സെൻട്രലുകൾ സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസ് സ്റ്റുഡൻസ് സമ്മിറ്റിൽ ഗേൾസ് മീറ്റ് , സ്റ്റഡൻസ് േഡയ്സ് , പൊതു സമ്മേളനം എന്നീ സെഷനുകളാണ് നടന്നത്.
പ്രതിനിധി സമ്മേളനം സലീംഅംജദിയുടെ അധ്യക്ഷതയിൽ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻസ് ഡേയ്സിൽ മീറ്റ് ദ ഗസ്റ്റായി ഖത്തർ യൂണിവേഴ്സിറ്റി ബയോളജിക്കൽ ആൻറ എൻവയൺമെൻറ് സയൻസ് ഡിപ്പാർട്ട്മെൻറ് അംഗം ഡോ. നെയിം മുല്ലുങ്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
സമാപനസമ്മേളനം അഹ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ഡോ. അബ്ദുൽ സലാം മുസല്യാർ ദേവർശോല ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം മാസ്റ്റർ മാവൂർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ കരീം ഹാജി മേൽമുണ്ട, അബ്ദുൽ അസീസ് സഖാഫി പാലോളി, ബഷീർ പുത്തുപാടം, ഹബീബ് മാട്ടൽ എന്നിവർ വ്യത്യസ്ഥ സെൻട്രലുകളുടെ സ്റ്റുഡൻസ് സിൻഡിക്കേറ്റിനെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.