വെളിച്ചം മൂന്നിൻെറ പ്രഖ്യാപനം അസീം ടെക്നോളജി സി.ഇ.ഒ യും ഫൗണ്ടറുമായ ഷഫീഖ് കബീർ നിർവഹിക്കുന്നു
ദോഹ: ഖുർആൻ സമ്പൂർണ പഠന പദ്ധതിയായ വെളിച്ചം മൂന്നിൻെറ പ്രഖ്യാപനം അസീം ടെക്നോളജി സി.ഇ.ഒയും ഫൗണ്ടറുമായ ഷഫീഖ് കബീർ നിർവഹിച്ചു. ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ, കെ. മുഹമ്മദ് ഈസ, അബ്ദുറഹ്മാൻ ഇ.പി, മുഹമ്മദ് ഉണ്ണി ഒളകര, ഹുസൈൻ മുഹമ്മദ് യു, അബ്ദുൽ അസീസ് കൊയിലാണ്ടി, കെ. അബ്ദുൽ കരീം, ബേക്കൽ സാലിഹ് മുഹമ്മദ്, എ.പി. ഖലീൽ, ഉസ്മാൻ, മുഹമ്മദ് മുക്താർ, അഷ്റഫ് ഷറഫുദ്ദീൻ , അസ്ഗർ അലി, അഡ്വ. ഷബീന മൊയ്തീൻ, ഖമറുന്നിസ ശാഹുൽ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് നജഫ് ഖിറാഅത്ത് നടത്തി. ചീഫ് കോഒാഡിനേറ്റർ മുഹമ്മദ് അലി ഒറ്റപ്പാലം സ്വാഗതവും ജനറൽ കൺവീനർ സുബൈർ വക്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.