ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ റവാബി മിഡ് ഇയർ മെഗാ റഷ് 10 -20 -30 ഓഫർ ആരംഭിച്ചു. ആഗസ്റ്റ് ഒമ്പതുവരെ നീണ്ടുനിൽക്കുന്ന അവിശ്വസനീയമായ ഇവന്റിൽ ഖത്തറിലെ എല്ലാ റവാബി, ഗ്രാൻഡ് സ്റ്റോറുകളിലുമായി 1000ത്തിലധികം ഉൽപന്നങ്ങൾ വെറും 10 -20 -30 ഖത്തർ റിയാൽ നിരക്കുകളിൽ ലഭ്യമാക്കും.
ഗ്രോസറി, ഭക്ഷണ സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഹോംവെയർ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ തുടങ്ങി അവശ്യവസ്തുക്കളും ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളുടെയും വലിയൊരു ശേഖരംതന്നെ ഒരുക്കി റവാബി ഹൈപ്പർമാർക്കറ്റ് ഈ പരിമിതകാല പ്രൊമോഷൻ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവത്തെ പുനർനിർവചിക്കുകയാണ്. പ്രൊമോഷന്റെ പ്രധാന ആകർഷണം 10 -20 -30 പ്രൈസിങ് ഫോർമാറ്റാണ്.നിരവധി ഓഫറുകൾക്ക് പുറമെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് “ബാക്ക് ടു സ്കൂൾ” അവശ്യവസ്തുക്കളുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്.
സ്കൂൾ ബാഗുകൾ, സ്റ്റേഷനറി, വാട്ടർ ബോട്ടിലുകൾ, ലഞ്ച് ബോക്സുകൾ മുതൽ യൂനിഫോമുകളും ഷൂസുകളും ആകർഷകരമായ വിലകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മികച്ചതും ഗുണമേന്മയുള്ളതും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം ഒരുക്കുകയെന്ന റവാബിയുടെ പ്രചാരണത്തിന്റെ തുടർച്ചയാണിത്. മികച്ച ഷോപ്പിങ്ങിനും കൂടുതൽ ലാഭിക്കാനുമുള്ള മികച്ച അവസരമാണ് റവാബിയുടെ മിഡ് ഇയർ മെഗാ റഷ് സെയിൽ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി സന്ദർശിക്കുക: www.rawabihypermarket.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.