റവാബിയിൽ ഹൈപ്പർമാർക്കറ്റിൽ 'മാസാന്ത്യ മെഗാ ഡീൽ 10, 20, 30' ഓഫറിന് തുടക്കം കുറിച്ചപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ റവാബിയിൽ 'മാസാന്ത്യ മെഗാ ഡീൽ 10, 20, 30' ഓഫർ പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴുവരെ നീളുന്ന കാമ്പയിൻ കാലയളവിൽ ഖത്തറിലെ എല്ലാ റവാബി, ഗ്രാൻഡ് സ്റ്റോറുകളിലായി 1,000ത്തിലധികം ഉൽപന്നങ്ങളാണ് വെറും 10, 20, 30 ഖത്തർ റിയാലിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ദൈനംദിന അവശ്യവസ്തുക്കൾ മുതൽ ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങൾ വരെ ഓഫറിൽ ലഭ്യമാണ്. പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങൾ, ഹോംവെയർ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, യാത്രാ അവശ്യവസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങളും മെഗാ പ്രമോഷനിൽ ലഭ്യമാണ്.
മെഗാ പ്രമോഷന് പുറമെ, വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 50 ശതമാനംവരെ ഓഫറുമായി സീസണൽ സെയിൽ സെപ്റ്റംബർ 30വരെ റവാബിയിൽ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ മികച്ച വിലയിൽ സ്വന്തമാക്കാൻ അവസരം നൽകുന്നു. വീട്ടുസാധനങ്ങൾ മുതൽ സ്റ്റൈലിഷ് വസ്ത്രങ്ങൾ വരെ ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ മികച്ച മൂല്യത്തിൽ പ്രമോഷനുകളിലൂടെ മികച്ച ഓഫറിൽ റവാബിയിൽനിന്ന് വാങ്ങാം. സാമൂഹിക പ്രതിബദ്ധതയുടെയും കമ്യൂണിറ്റി സംരംഭങ്ങളുടെയും ഭാഗമായി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജനപ്രിയ ഭക്ഷണ ബ്രാൻഡായ ഹോട്ട് ചിക്കനുമായി സഹകരിച്ച് ആരോഗ്യകരമായ ഭക്ഷണ കാമ്പയിനും റവാബി സംഘടിപ്പിക്കുന്നുണ്ട്.
മാസാന്ത്യ മെഗാ ഡീൽ 10, 20, 30 പ്രമോഷനിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രമോഷന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ റവാബി ജനറൽ മാനേജർ മിസ്റ്റർ കന്നു ബേക്കർ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്കും ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകൾ ഒരുക്കി ഖത്തറിൽ ഉപഭോക്താക്കളുടെ വിശ്വസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായി റവാബിയുടെ സ്ഥാനം ഈ പ്രൊമോഷൻ കാമ്പയിനിലൂടെ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.