ദോഹ: വാഹനങ്ങളുടെ രജിസ്േട്രഷൻ (ഇസ്തിമാറ) പുതുക്കുന്നതിനാവശ്യമായ ഫാഹിസ് സാങ്കേതിക പരിശോധനകൾക്കുള്ള നിരക്കുകളിൽ വൻവർധനവ്. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണ സ്വകാര്യ പാസഞ്ചർ കാറുകളുടെ സാങ്കേതിക പരിശോധന ചാർജ് 150 റിയാൽ ആകും.
നിലവിൽ 75 റിയാലാണ്. എല്ലാ ഇനം വാഹനങ്ങളുടെയും നിരക്കുകളിൽ ഇരട്ടി വർധനവാണ് വരുന്നത്. മോട്ടോർ സൈക്കിൾ പരിശോധനക്ക് 100 റിയാലാണ് പുതുക്കിയ നിരക്ക്. നിലവിൽ ഇത് 50 റിയാലാണ്. പുതുക്കിയ ചാർജ് സംബന്ധിച്ച് വുഖൂദ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്േട്രഷൻ പുതുക്കുന്നതിനുള്ള സാങ്കേതിക പരിശോധന നടത്തുന്നത് വുഖൂദിന് കീഴിൽ പ്രവർത്തിക്കുന്ന ഫാഹിസ് കേന്ദ്രങ്ങളാണ്. എക്സ്റ്റേണൽ ഇൻസ്പെക്ഷന് സാധാരണ സ്വകാര്യ കാറുകൾക്ക് പുതുക്കിയ നിരക്കനുസരിച്ച് 250 റിയാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.