"രംഗ് തരംഗ്'; ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം

ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം (ഐ.സി.ബി.എഫ്) തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി 'രംഗ് തരംഗ് 2026' എന്ന പേരിൽ സാംസ്‌കാരിക കലാസന്ധ്യ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ സന്നിഹിതരായിരുന്നു. സാധാരണ തൊഴിലാളികൾക്കായുള്ള വർണ്ണാഭമായ വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.

ഐ.സി.ബി.എഫ് അഫിലിയേറ്റഡ് സംഘടനകൾ അവതരിപ്പിച്ച, കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. പ്രസിഡന്റ് ഷാനവാസ് ബാവയുടെ അധ്യക്ഷതയിൽ നടന്ന പരിപടി അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.

ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസർ ഈഷ് സിംഗാൾ, ഖാലിദ് അബ്ദുൽ റഹ്‌മാൻ ഫഖ്‌റു (തൊഴിൽ മന്ത്രാലയം), മേജർ നായിഫ് അൽ മുതൈരി, അബ്ദുൽ റഹ്മാൻ അബ്ദുൽ ഹമീദ്, അന്താരാഷ്ട്ര തൊഴിലാളി സംഘടനയിൽ നിന്ന് ഫ്രാൻസിസ്‌കോ ഡി ഒവിഡിയോ, ഡോ. ഹനാൻ ഫുവാദ് അൽ ഹിദായ (ഹമദ് ജനറൽ ഹോസ്പിറ്റൽ -ആരോഗ്യ മന്ത്രാലയം) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുതുതായി ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് വേണ്ടിയുള്ള ഗൈഡ് ബുക്ക് അംബാസഡർ പ്രകാശനം ചെയ്തു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള കൈപ്പുസ്തകം ഖത്തറിലെ പ്രാഥമിക നിയമങ്ങളും ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പ്രതിബാധിക്കുന്നു.

ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്‌മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ്, പി.എം. ബാബുരാജൻ, ഇ.കെ. ഡേവിസ്, സിയാദ് ഉസ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. എം.സി. മെംബർ എസ്. നീലാംബരി നന്ദി പറഞ്ഞു.

വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, എം.സി. മെംബർമാരായ, ഖാജാ നിസാമുദീൻ, ശങ്കർ ഗൗഡ, മിനി സിബി, അമർ വീർ സിങ്, മാണി ഭാരതി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - "Rang Tarang": ICBF Labour Day Celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.