ഹമദ് മെഡിക്കൽ കോർപറേഷൻ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിവിധ ആശുപത്രികളിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ മുഴുവൻ ആശുപത്രികളിലെയും എമർജൻസി സേവനങ്ങൾ റമദാൻ മാസത്തിൽ 24 മണിക്കൂറും ലഭ്യമാകുമെന്ന് എച്ച്.എം.സി വ്യക്തമാക്കി.
ഹമദ് ജനറൽ ആശുപത്രി ക്ലിനിക്കുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ ഒരു മണി വരെയും സായാഹ്ന ക്ലിനിക്കുകൾ വൈകിട്ട് 8.30 മുതൽ 11.30 വരെയും പ്രവർത്തിക്കും. ഗ്രൗണ്ട് ഫ്ളോറിൽ സ്​ഥിതി ചെയ്യുന്ന പ്രധാന ഒ.പി.ഡി ഫാർമസി ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ 10.30 വരെയും വൈകിട്ട് 8.30 മുതൽ രാത്രി 12 മണിവരെയും പ്രവർത്തിക്കും. ഹമദ് മെഡിക്കൽ കോർപറേഷനിലെ വനിതാ ആശുപത്രി ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കും. ഇതേ ആശുപത്രിയിലെ ഒ.പി.ഡി ഫാർമസി പ്രസ്​തുത സമയത്ത് തന്നെയായിരിക്കും പ്രവർത്തിക്കുകയെന്നും കോർപറേഷൻ വ്യക്തമാക്കി.
വക്റയിലെ ഒ.പി.ഡി ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയും ഡ​​െൻറൽ ക്ലിനിക്ക് രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകിട്ട് എട്ട് മുതൽ 11 വരെയും പ്രവർത്തിക്കും. ഒബ്സ്​റ്റെട്രിക്സ്​/ഗൈനക്കോളജി വിഭാഗം രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയും പ്രധാന ഫാർമസി രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയും തുറന്ന് പ്രവർത്തിക്കും. കമ്മ്യൂണിക്കബിൾ ഡിസീസ്​ സ​​െൻററിലെ ഒ.പി.ഡി ക്ലിനിക്കുകൾ ഞായർ മുതൽ ബുധൻ വരെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയും വ്യാഴം ദിനങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയും പ്രവർത്തിക്കും. ഫാർമസി, റേഡിയോളജി, ലബോറട്ടറി തുടങ്ങിയ സേവനങ്ങൾ ഒ.പി.ഡി പ്രവൃത്തി സമയങ്ങളിലും ലഭ്യമായിരിക്കും. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ ഒ.പി.ഡി ക്ലിനിക്കുകളും ഫാർമസിയും തുറന്ന് പ്രവർത്തിക്കും. ക്യൂബൻ ആശുപത്രിയിലെ ഒ.പി.ഡിയും ഫാർമസിയും രാവിലെ 7.15 മുതൽ 3 വരെ പ്രവർത്തിക്കും. ഇതിലെ ദന്തരോഗവിഭാഗം നേരത്തെ ബുക്ക് ചെയ്ത സമയങ്ങളിൽ ലഭ്യമായിരിക്കും. ഹാർട്ട് ആശുപത്രിയിലെ ഒ.പി രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയും റമദാനിൽ ഈവനിംഗ്  ക്ലിനിക്കുകൾ തുറന്ന് പ്രവർത്തിക്കുകയില്ലെന്നും ഒ.പി ഫാർമസി രാവിലെ എട്ട് മുതൽ ഒരു മണി വരെയും വാരാന്ത്യങ്ങളിൽ രാവിലെ 11 മുതൽ 4 വരെയും പ്രവർത്തിക്കുമെന്നും എച്ച്.എം.സി പറഞ്ഞു.
അൽഖോർ ആശുപത്രി ഒ.പി വിഭാഗം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ പ്രവർത്തിക്കും. ഫാർമസി രാവിലെ ഏഴ് മുതൽ മൂന്ന് വരെയും പീഡിയാട്രിക് എമർജൻസി കേന്ദ്രം രാവിലെ ഏഴ് മുതൽ 11 വരെയും പ്രവർത്തിക്കും. റുമൈല ആശുപത്രിയിലെ ഒ.പി വിഭാഗം ക്ലിനിക്കുകൾ രാവിലെ എട്ട് മുതൽ ഒന്ന് വരെയും ഫാർമസികൾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയും ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും.ഹമദ് ദന്തരോഗ കേന്ദ്രത്തിൽ ഓർത്തോഡോൻറിക്സും പീഡിയാട്രിക് ഡ​​െൻറിസ്​ട്രി ക്ലിനിക്കുകളും രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയും എൻഡോഡോൻറിക്സ്​, പിരീയഡോൻറിക്സ്​, േപ്രാസ്​തോഡോൻറിക്സ്​, ഡ​​െൻറൽ, ഡയഗ്നോസ്​റ്റിക്സ്​, ഡി.ഡി.എസ്​.എസ്​ സേവനങ്ങൾ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഈവനിംഗ് ക്ലിനിക്കുകൾ വൈകിട്ട്  8.30 മുതൽ 11 വരെയും പ്രവർത്തിക്കും. ദേശീയ കാൻസർ കേന്ദ്രം ഒ.പി വിഭാഗം രാവിലെ എട്ട് മുതൽ ഒന്ന് വരെയും തിങ്കളാഴ്ചയുള്ള വൈകിട്ടുള്ള ക്ലിനിക്കുകൾ 8.30 മുതൽ 11.30 വരെയും പ്രവർത്തിക്കും. ഫാർമസി എട്ട് മുതൽ 3വരെയും പ്രവർത്തിക്കും.
റഫറൽ, ബുക്കിംഗ് മാനേജ്മ​​െൻറ് സംവിധാനം രാവിലെ ഏഴ് മുതൽ രാത്രി 10 വരെയും നസ്​മഅക് കസ്​റ്റമർ സർവീസ്​ രാവിലെ ഏഴ് മുതൽ 10 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 വരെയും പ്രവർത്തിക്കും.

 

Tags:    
News Summary - Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.