ഡോ. അബ്ദുൽ വാസിഅ്
ദോഹ: ഖത്തർ ഫൗണ്ടേഷനിലെ ഓക്സിജൻ പാർക്കിൽ അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ (ഫനാർ) സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണത്തിൽ വെള്ളിയാഴ്ച യുവപണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുൽ വാസിഅ് സംസാരിക്കും.
രാത്രി ഒമ്പതിനാണ് പ്രഭാഷണ പരിപാടി. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ഗവേഷണ ബിരുദം നേടിയ ഡോ. അബ്ദുൽ വാസിഅ്, കേരളത്തിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ശരീഅത്ത് ഫാക്കൽറ്റിയുടെ മുൻ ഡീനായിരുന്നു. കേരള ഇസ്ലാമിക് സ്കോളേഴ്സ് കൗൺസിൽ അംഗവും ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ (സി.ഐ.സി) ഗവേഷണ വിഭാഗമായ സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച് ദോഹയുടെ (സി.എസ്.ആർ.ഡി) ഡയറക്ടറുമാണ്. ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ പ്രിൻസിപ്പലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.