ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്റർ ബിൻ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ സംഘടിപ്പിക്കുന്ന അഹ്ലൻ റമദാൻ പരിപാടിയിൽ പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച ഇശാ നമസ്കാര ശേഷമാണ് പരിപാടി ആരംഭിക്കുക. കുടുംബസമേതം പങ്കെടുക്കാനുള്ള സൗകര്യവും ആവശ്യമായ പാർക്കിങ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മെട്രോ വഴി യാത്ര ചെയ്യുന്നവർക്ക് ഗോൾഡ് ലൈനിൽ ബിൻ മഹ്മൂദ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ എളുപ്പത്തിൽ പള്ളിയിൽ എത്താം. കൂടുതൽ വിവരങ്ങൾക്ക് 60004485 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.