റമദാൻ: ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് അഞ്ച് മണിക്കൂർ ജോലി

ദോഹ: റമദാനിൽ ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും തൊഴിൽ സമയം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടു മണിവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കൗൺസിൽ ​ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടറിയേറ്റ് അറിയിപ്പിൽ വ്യക്തമാക്കി. അഞ്ചു മണിക്കൂറാണ് സർക്കാർ ജീവനക്കാരുടെ ദിവസ തൊഴിൽ സമയം.

അതേസമയം, ​െഫ്ലക്സിബ്ൾ സമയക്രമത്തിന്റെ ഭാഗമായി രാവിലെ 10 വരെ ജോലിയിൽ ഹാജരാവുന്നതിന് അനുവദിക്കും. എന്നാൽ, അഞ്ച് മണിക്കൂർ പ്രവൃത്തി സമയം പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനം എന്ന നിലയിൽ ഓഫീസുകളിൽ റിമോട്ട് വർക്ക് സംവിധാനം നടപ്പാക്കാനും അനുവാദമുണ്ട്. ഖത്തരി മാതാക്കൾ, ഭിന്നശേഷിക്കാർ എന്നിവർക്കായിരിക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകുന്നതിൽ മുൻഗണന.

വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇളവ്

ദോഹ: സർക്കാർ സ്കൂളുകൾ, കിൻഡർഗർട്ടൻ തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം. രാവിലെ 8.30 മുതൽ ഉച്ച 12 മണിവരെയായിരിക്കും സ്കൂളുകളിലും കിൻഡർഗർട്ടനുകളിലും ക്ലാസുകൾ.

അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ ജോലി സമയം രാവിലെ 8.30 മുതൽ 12.30 വരെയായിരിക്കും. വ്രതമാസത്തിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സൗകര്യം കൂടി കണക്കിലെടുത്താണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ സ്കൂളുകൾക്ക് മാത്രമാണ് ഇത് ബാധകമാവുന്നത്.

Tags:    
News Summary - Ramadan: Government employees work for five hours in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.