ദോഹ: കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ഗ്ലോബൽ റിഥം കൾചറൽ ക്ലബിന്റെ (ജി.ആർ.സി.സി) ആഭിമുഖ്യത്തിൽ റേഡിയോ ലോഞ്ചിങ് സംഘടിപ്പിച്ചു. ചടങ്ങിൽ ജി.ആർ.സി.സിയുടെ ഭാവി പരിപാടികളെക്കുറിച്ച് സംഘടന പ്രസിഡന്റ് റോഷ്നി കൃഷ്ണൻ വിശദീകരിച്ചു. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഇന്ത്യൻ കമ്യൂണിറ്റി ബെനിഫിഷ്യറി ഫോറം ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കുകയും കുട്ടികൾക്കായി കലാസാംസ്കാരിക വിദ്യാഭ്യാസ സാഹിത്യ മേഖലയിൽ ഉന്നമനത്തിന് വേണ്ടുന്ന കർമ പരിപാടികളും അവർ വിശദീകരിച്ചു. മലയാളം 98.6 റേഡിയോ ഫ്ലോറിൽ നടന്ന ചടങ്ങിൽ എസ്.എ.എം. ബഷീർ, റൗഫ് കൊണ്ടോട്ടി, റാഫി പാറക്കാട്ടിൽ, നീതു, നദാനിയ, വിനേഷ് ഹെഗ്ഡെ, രഞ്ജിത്ത് ചെമ്മാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.