ദോഹ: കോവിഡ്–19 സൃഷ്​ടിച്ച പ്രതിസന്ധികളിലൂടെയാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും സാമ്പത്ത ിക പ്രതിസന്ധിയെ മറികടക്കാൻ വിയോജിപ്പുകൾ മറന്ന് ലോകം ഒരുമിക്കണമെന്നും വരാനിരിക്കുന്ന നാളുകൾ പ്രയാസമേറിയത ാകുമെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. റമദാൻ സമാരംഭത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയ ായിരുന്നു അദ്ദേഹം.വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് നിങ്ങൾക്കെല്ലാം ആശംസകൾ നേരുകയാണ്​. ഖത്തറിലും അറബ്, ഇസ് ​ലാമിക സമൂഹങ്ങളിലും ലോകത്തെ എല്ലാ ആളുകൾക്കും അനുഗ്രഹങ്ങളുണ്ടാകട്ടെ.

നിലവിലെ സാഹചര്യത്തിൽ റമദാൻ ആശംസകൾ സ ്വീകരിക്കുന്നതിന് പകരം നിങ്ങളെ അഭിസംബോധന കോവിഡിനെതിരെ ഖത്തർ എല്ലാനടപടികളും സ്വീകരിച്ചാണ്​ മുന്നോട്ട്​ പോകുന്നത്​. ആദ്യ ദിനം മുതൽ തന്നെ തീർത്തും സുതാര്യതയിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്. രോഗം തടയുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ് എന്നതോടൊപ്പം സത്യം മറച്ചു പിടിക്കുന്നത് ജനങ്ങളെ വലിയ അപകടത്തിലാക്കുകയും ചെയ്യും.

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നാം കക്ഷി രാജ്യവും അതി​​െൻറ ഏജൻസികളുമാണ്. പൗരന്മാരും താമസക്കാരുമുൾപ്പെടുന്ന ജനതയാണ് രണ്ടാം കക്ഷി. രോഗ വ്യാപനം തടയുന്നതിൽ അവരുടെ പങ്ക് നിസ്​ തുലമാണ്. സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടത് അവരുടെ കടമയാണ്. വളരെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്​. വീട്ടിൽ സുരക്ഷിതമായിരിക്കണം. ഓരോരുത്തരുടെയും അശ്രദ്ധ അവരെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കമാണ് ബാധിക്കുകയെന്നത് ഓരോ വ്യക്തിയും ഓർത്തിരിക്കണം.

ലോകം മുഴുവൻ കോവിഡ്–19 പ്രതിസന്ധികളിൽ പെട്ടുഴലുന്ന സന്ദർഭത്തിലാണ് റമദാൻ ആഗതമായിരിക്കുന്നത്​. വൈദ്യരംഗത്ത് രോഗത്തിനെതിരെ ഫലപ്രദമായ ഒരു വാക്സിനും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, കോവിഡ്–19 പ്രതിരോധത്തിന് അന്താരാഷ്ട്ര തലത്തിലെ സഹകരണം അനിവാര്യമാണ്​. എണ്ണവിലയിലുണ്ടാകുന്ന ഇടിവും വ്യതിയാനവും രാജ്യത്തി​​െൻറ സാമ്പത്തിക മുന്നേറ്റത്തെ പിടിച്ചുലക്കാൻ അനുവദിക്കുകയില്ല. അതിനാൽ തന്നെ സാമ്പത്തിക മേഖലയുടെ വൈവിധ്യവൽകരണം അനിവാര്യമായിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പഠനം നേരത്തെ ആരംഭിച്ചിട്ടുണ്ട്​. അത് പ്രയോഗികവൽകരിക്കുന്നതിനുള്ള സമയമാണിത്.

ലോകം സഹകരിക്കേണ്ട സമയം കൂടിയാണിത്. വാക്സിൻ ഉൽപാദനത്തിലും മരുന്ന് നിർമാണത്തിലും മത്സരിക്കാതെ എല്ലാവരും പരസ്​പരം സഹകരിക്കാൻ മുന്നോട്ട് വരണം. സഹകരണം കൂടാതെ ഒരിക്കലും ഈ പ്രതിസന്ധിയെ നേരിടാൻ ലോകത്തിനാകില്ല.
നിങ്ങൾക്ക് സന്തോഷ വാർത്ത നൽകാനും ഖത്തർ നേരായ പാതയിലൂടെയാണെന്ന് നിങ്ങളോടറിയിക്കാനും ഞാനാഗ്രഹിക്കുകയാണ്. ക്ഷമിക്കുന്നവരാരോ അവർക്ക് പ്രതിഫലമുണ്ടെന്ന് സർവശക്തൻ അരുളിയിരിക്കുന്നു. നമ്മുടെ കർമങ്ങൾ അവൻ സ്വീകരിക്കട്ടെയെന്നും അമീർ പറഞ്ഞു.

(അമീറിന്‍റെ പ്രസംഗത്തിൻെറ പൂർണരൂപം നാളത്തെ ‘ഗൾഫ്​മാധ്യമ’ത്തിൽ)

Tags:    
News Summary - Qutar ameer on covid 19 crisis-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.