ഖുർആൻ സ്​റ്റഡി സെൻറർ പരീക്ഷ ഫലം

ദോഹ: ഖുർആൻ സ്​റ്റഡി സ​െൻറർ റയ്യാൻ സോൺ റമദാനിൽ നടത്തിയ ഖുർആൻ പഠന ക്ലാസ്സിനോടനുബന്ധിച്ച് നടന്ന ഓൺലൈൻ പരീക്ഷയിൽ മുഹമ്മദ് അഫ്സൽ മലയിൽ ഒന്നാം സ്ഥാനം നേടി. ഷംന തൊട്ടോളി, ഷീജ ബീഗം, ഖലീൽ റഹ്മാൻ, സൈനബ അബ്​ദുൽ ജലീൽ എന്നിവർ രണ്ടാം സ്ഥാനവും, ഡോ. മുഹമ്മദ് ഷബീർ, ആസിയ ഹന്ന തഹ്സീൻ, ഷെഹീന മായിൻകുട്ടി, നാസിയ മേലേടത്ത് പറമ്പ, നഈം അഹമ്മദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.  പിന്നീട്​ ചടങ്ങിൽ വിജയികളെ ആദരിക്കുമെന്ന് കോ ഓഡിനേറ്റർ അബ്​ദുൽ ജലീൽ. എം. എം അറിയിച്ചു. വിജയികളെയും പരീക്ഷയിൽ പങ്കെടുത്തവരെയും സി.ഐ.സി.റയ്യാൻ സോണൽ പ്രസിഡൻറ്​ അബ്​ദുൽ ഹമീദ് എടവണ്ണ, ഖുർആൻ സ്റ്റഡി സ​െൻറർ റയ്യാൻ സോണൽ അധ്യക്ഷൻ മുഹമ്മദലി ശാന്തപുരം എന്നിവർ അനുമോദിച്ചു.
 
Tags:    
News Summary - qurhan study center-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.