ദോഹ: രാജ്യത്തെ പ്രഥമ ചാരിറ്റി ട്രഷർ ഹണ്ട് മത്സരം ജൂൺ 28ന് ആസ്പയർ ഡോമിൽ സംഘടിപ്പിക്കുമെന്ന് ലോകത്തിലെ മുൻനിര ധനകാര്യസ്ഥാപനമായ ഖത്തർ ഫിനാൻഷ്യൽ സെൻറർ അറിയിച്ചു. ഹാൻഡ് ഇൻ ഹാ ൻഡ് ട്രഷർ ഹണ്ട് എന്ന പേരിട്ടിരിക്കുന്ന മത്സരം ജൂൺ 28ന് വൈകിട്ട് നാല് മുതൽ എട്ട് വരെയാണ് നടക്കുക.
രാജ്യത്തെ മുഴുവൻ ആളുകൾക്കും കുടുംബങ്ങൾക്കും ട്രഷർ ഹണ്ടിൽ പങ്കെടുക്കാം. ആസ്പയർ ഡോമിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന സമ്മാനങ്ങൾ ടീമായി ചേർന്ന് സൂചനകൾ പ്രകാരം കണ്ടെത്താമെന്നും സംഘാടകർ വ്യക്തമാക്കി. ‘കൈകൾ ചേർത്തുകൊണ്ട് പ്രവർത്തിക്കാനുള്ള സാധ്യതകൾ അവസാനിക്കുന്നില്ല’ എന്ന് പ്ര ഖ്യാപിച്ചുള്ള മത്സരത്തിെൻറ അവസാനത്തിൽ പങ്കാളികൾക്ക് തങ്ങളുടെ കൈപ്പട വെളുത്ത ബോർഡിൽ പക ർത്താനുള്ള അവസരവും സംഘാടകർ നൽകും.
ട്രഷർ ഹണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ വിർജിൻ മെഗാസ്റ്റോറിെൻറ ശാഖകൾ വഴിയോ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ സ്വന്തമാക്കാം. ഖത്തറില അനാഥകളുടെ സംരക്ഷണത്തിനായി പ്രവർ ത്തിക്കുന്ന ൈദ്രമ ഫൗണ്ടേഷനിലെ കുട്ടികൾക്ക് സ്കൂളിലേക്കുള്ള പഠനോപകരണങ്ങൾ വാങ്ങുന്നതിനാണ് ട്രഷർ ഹണ്ടിലേക്കുള്ള ടിക്കറ്റുകൾ വഴി ലഭിക്കുന്ന പണം ഉപയോഗപ്പെടുത്തുക.
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ലഭിച്ച ആത്മീയ ഉൗർജം തുടരുന്നതിെൻറ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മഹത്തായൊരു സംരംഭത്തിലേക്ക് ചെലവഴിക്കു ന്നതിനായി വിനോദ പരിപാടികളിലൂടെ പൊതുജനങ്ങളെ േപ്രാത്സാഹിപ്പിക്കുന്നതും ഇതിെൻറ ലക്ഷ്യത്തിൽപെടുന്നു.
ഖത്തർ ഫൈനാൻഷ്യൽ സെൻററിെൻറ സാമൂഹിക പ്രതിബദ്ധതാ പരിപാടിയായ ‘നല്ലതിനായി ഒരുമിക്കുക’ എന്നതിെൻറ ഭാഗമായാണ് ട്രഷർ ഹണ്ട് സംഘടിപ്പിക്കുന്നത്. ഖത്തർ ഫിനാൻഷ്യൽ സെൻററും ഖത്തർ ഇൻറ ർനാഷണൽ കോർട്ട് ആൻഡ് ഡിസ്പ്യൂട്ട് റെസലൂഷ്യൻ സെൻറർ, ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമി, ആസ്പയർ സോൺ, അഡ്വൻചർ റൂംസ്, വിർജിൻ മെഗാസ്റ്റോർ എന്നിവക്കിടയിലുള്ള പങ്കാളിത്ത പരിപാടിയാണ് ഹാൻഡ് ഇൻ ഹാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.